y
ബി.എം.എസ് തൃപ്പൂണിത്തുറ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: വിശ്വകർമ്മ ജയന്തി ദിനത്തിൽ ഭാരതീയ മസ്ദൂർ സംഘം തൃപ്പൂണിത്തുറ മേഖലാ കമ്മറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തി. കണ്ണൻകുളങ്ങര ജംഗ്ഷനിൽനിന്ന് തുടങ്ങിയ പ്രകടനം സ്റ്റാച്യു ജംഗ്ഷനിൽ സമാപിച്ചു. പൊതുസമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് എം.എൽ.സജീവൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി വി.ജി. ബിജു, ജില്ലാ വൈസ് പ്രസിഡന്റ് എം.എൽ. സെൽവൻ, ബീന സുരാജ്, ടി.കെ. സുമേഷ്, എ.ടി. സജീവൻ, കെ.എൻ. അനുകുമാർ, ജോമോൻ ജോൺസൺ എന്നിവർ സംസാരിച്ചു.