ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സത്താർ അനുസ്മരണം 22ന് വൈകിട്ട് ആറിന് ലൈബ്രറി ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ഗാനരചയിതാവ് രാജൻ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും.സെക്രട്ടറി സി.കെ. ബാബു സംസാരിക്കും. വൈകിട്ട് ഏഴ് മുതൽ കൊച്ചിൻ മൻസൂർ നയിക്കുന്ന 'സ്മൃതിലയംഗാനസന്ധ്യ' അരങ്ങേറും.