മട്ടാഞ്ചേരി: മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കൊച്ചിൻ വികസനവേദി പുരസ്കാരം കെ. ജെ. മാക്സി എം.എൽ.എ കേരളകൗമുദി ലേഖകൻ സി.എസ്. ഷിജുവിന് സമ്മാനിച്ചു. പ്രസിഡന്റ് പി.കെ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം. ഹബീബുള്ള, പ്രിയ പ്രശാന്ത്, ഗായകരായ യഹിയ അസീസ്, ഫാത്തിമ ഫിറോസ്, സലീഖത്ത്, എ.എം. നൗഷാദ് എന്നിവരെയും ആദരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാലാൽ, കെ.എം. റിയാദ്, എം.എം. സലീം, കെ.ബി. ജബ്ബാർ, കെ.ബി. അഷറഫ്, സീനത്ത് റഷീദ്, സ്മിത ബഷീർ തുടങ്ങിയവർ സംസാരിച്ചു.
തിരുവോണം വികസനവേദി പ്രവർത്തകർ കുടുംബസമേതം ഫോർട്ടുകൊച്ചി ഗുഡ് ഹോപ്പിലെ വയോജനങ്ങളോടൊപ്പമാണ് ആഘോഷിച്ചത്. പാട്ടും നൃത്തവും അന്തേവാസികൾക്കായി അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചു.