
പെരുമ്പാവൂർ: പെരുമ്പാവൂരിലെ സാമൂഹ്യ, സാംസ്കാരിക വ്യാപാരരംഗങ്ങളിലെ സമഗ്ര സംഭാവനയുടെ അംഗീകാരമായ കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി സി.കെ.അബ്ദുള്ളയെ ആദരിച്ചു. സോഷ്യൽ മീഡിയ സെന്റർ ഏർപ്പെടുത്തിയ പുരസ്കാരം മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ വിതരണം ചെയ്തു. മികച്ച പി.ടി.എ. പ്രസിഡന്റിനുള്ള സംസ്ഥാനസർക്കാർ പുരസ്കാരം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റിനുള്ള നേതൃ പ്രതിഭാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.