cpim

പെരുമ്പാവൂർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ വെങ്ങോല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം യാക്കോബായ സഭയുടെ സീനിയർ മെത്രാപ്പോലീത്ത ഡോ.എബ്രാഹാം മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.വി. ഐസക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചാലക്കുടി ബെന്നി ബഹനാൻ എം.പി., എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, എ.എസ് അനിൽകുമാർ, ജുബൈരിയ ഐസക്, നിഖിൽ ബാബു, വി.എച്ച്.മുഹമ്മദ്, അഷറഫ്, കെ.എം.മുഹമ്മദ്. എ.എം.സുബൈർ തുടങ്ങിയവർ സംസാരിച്ചു.