
കടുങ്ങല്ലൂർ: ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് വിതരണവും ഓണാഘോഷം ഉദ്ഘാടനവും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി നിർവഹിച്ചു. സമീന ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കളമശേരി റീജിയണൽ പ്രസിഡന്റ് അഷറഫ് കണ്ടമംഗലം, വി.കെ. ഷാനവാസ്, മണ്ഡലം പ്രസിഡന്റ് റിയാസ് അലി, ശ്രീരാജ്, മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്മദാസ്, നാസർ എടയർ, സ്ലീബ സാമൂവൽ, ടി.കെ. കരീം, സനോജ് മോഹൻ, നാസർ ഫാക്ട്, ഫാസിൽ മൂത്തേടൻ എന്നിവർ സംസാരിച്ചു.