കൊച്ചി: പ്രശസ്ത ശില്പി അനില ജേക്കബിന്റെ അനിലം ശില്പപ്രദർശനം- 24 ഇന്ന് സമാപിക്കും. വൈകിട്ട് 3ന് ആലുവ പകലോമറ്റത്തുള്ള അനില ജേക്കബിന്റെ മുല്ലശേരി വീട്ടിൽ നടക്കുന്ന സമാപന ചടങ്ങ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിക്കും.