
കൊച്ചി: ജനാധിപത്യത്തിന്റെ അതിർവരമ്പുകൾ ആവർത്തിച്ച് ലംഘിക്കുന്ന പി.വി. അൻവർ എം.എൽ.എയെ നിയമസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കൊച്ചിയിൽ സാംസ്കാരിക കൂട്ടായ്മ പൊതുചർച്ച സംഘടിപ്പിക്കും. വൈകിട്ട് 5.30ന് എറണാകുളം ബി.ടി.എച്ച് ഹാളിൽ നടക്കുന്ന ചർച്ചയിൽ പ്രൊഫ. എം.കെ. സാനു, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.എൽ. മോഹന വർമ്മ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, രംഗദാസ പ്രഭു, ജ്യോതിർഘോഷ് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ സംസാരിക്കും.
ചർച്ചയിൽ ഉരുത്തിരിയുന്ന പൊതു അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന ഗവർണർക്കും നിയമസഭ സ്പീക്കർക്കും സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.