bms

കൊച്ചി: വിശ്വകർമ്മ ജയന്തി ബി.എം.എസ് ദേശീയ തൊഴിലാളിദിനമായി ആചരിച്ചു. ജില്ലയിൽ മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. എറണാകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനകയിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു. കളമശേരി മേഖലാ കമ്മിറ്റി സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിൽ ജില്ലാ ട്രഷറർ കെ.എസ് ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഷിബി തങ്കപ്പൻ പറവൂരിലും എച്ച്. വിനോദ് കാലടിയിലും സജികുമാർ എസ്. വൈപ്പിനിലും എം.എൽ സെൽവൻ കുന്നത്തുനാട്ടിലും എം.പി പ്രദീപ് കുമാർ പെരുമ്പാവൂരിലും ഉദ്ഘാടനം ചെയ്തു.