
അങ്കമാലി: വി.എസ്.എസിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷം നടത്തി. ഓണപ്പാട്ടുകൾ പാടിയും പൂക്കളമിട്ടും വിവിധങ്ങളായ ഓണക്കളികളിൽ പങ്കെടുത്തും വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിച്ചും മറക്കാനാവാത്ത അനുഭവങ്ങളുമായാണ് വയോജനങ്ങൾ ഒരു പകൽ പങ്കിട്ടത്. തിരുവോണ സംഗമത്തിൽ ഡിഫോസ്ക്ക ക്ലബ്ബിലെ 170ൽ പരം വയോജനങ്ങളാണ് പങ്കെടുത്തത്. മേരി മാതാ പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് ആൻഡ് മിഷൻ കൗൺസിലർ ഫാ. ജോസഫ് സ്രാമ്പിക്കൽ, വി.എസ്.എസ് മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് നടുവിലേടത്ത്, വിൻസെൻഷ്യൻ സർവ്വീസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡിബിൻ പെരിഞ്ചേരി, സോഷ്യൽ വർക്കർ നൈജിൽ ജോർജ്ജ്, സന്ധ്യ എബ്രഹാം, ജോബ് ആന്റണി ഡിഫോസ്‌കാ ക്ലബ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.