നെടുമ്പാശേരി: ഗൾഫിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ പുകവലിച്ചയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാനാണ് അറസ്റ്റിലായത്. ഇയാൾ വിമാനത്തിൽ പുകവലിക്കുന്നത് ജീവനക്കാർ വിലക്കിയെങ്കിലും ധിക്കാരപൂർവം വലി തുടർന്നതോടെയാണ് അറസ്റ്റ്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി സി.ഐ പറഞ്ഞു.