കൊച്ചി: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം. റോയിയുടെ മൂന്നാം ചരമവാർഷികവും അനുസ്മരണവും ഇന്ന് നടക്കും. കെ.എം. റോയ് ഫൗണ്ടേഷൻ ഫോർ മീഡിയ ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ്
പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. അഡ്വ. തമ്പാൻ തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. കെ.വി. തോമസ് , എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ആർ.എം. ദത്തൻ എന്നിവർ സംസാരിക്കും.