
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകി . ഏകോപന സമിതി ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യാത്തും വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ് അദ്ധ്യക്ഷനായി. എം.സി. പോൾസൺ, അബ്ദുൾ റസാക്ക്, എസ്. മനോജ്കുമാർ, ട്രഷറർ പി.എ. സഫറുള്ള, ടി.പി. പുരുഷോത്തമൻ, ടി.എ. ഉമ്മർ, പി.വി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് വിംഗ്, വനിതാ വിംഗ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.