പറവൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കിഡ്), ലയൺസ് ക്ലബ് ഒഫ് റോയൽ മുസരീസ്, പറവൂർ ടൗൺ മർച്ചന്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ യുവ സംരംഭകർക്കായി ഏകദിന സ്വയം തൊഴിൽ സംരഭകത്വ ശില്പശാല 20ന് രാവിലെ 10 മുതൽ വൈകിട്ട് 3വരെ പറവൂർ വ്യാപരഭവൻ ഹാളിൽ നടക്കും. സംരംഭങ്ങൾക്കുള്ള സബ്സിഡികൾ, ബാങ്ക് വായ്പകൾ, ലൈസെൻസ് നടപടിക്രമങ്ങൾ, കെ.സിഫ്റ്റ് രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങൾ ബന്ധപ്പെട്ടവർ വിശദീകരിക്കും. ഫോൺ: 9072446565, 0484 2443029.