തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനം 21 ന് ഉദയംപേരൂർ എസ്.എൻ.ഡി.പിയോഗം ശ്രീനാരായണ വിജയസമാജം ശാഖയിൽ ആചരിക്കും. രാവിലെ 8ന് ഗുരുപൂജ, 9ന് ഉപവാസം. ഗുരുസമക്ഷം ക്ലാസിലെ കുട്ടികളുടെ ഗുരുദേവകൃതികളുടെ ആലാപനം. കെ.ബാബു എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രഭാഷകൻ ഷൗക്കത്ത് സമാധിദിനസന്ദേശം നൽകും. തുടർന്ന് സമൂഹപ്രാർത്ഥന, വൈകിട്ട് 3.30ന് മഹാസമാധിപൂജ, പ്രസാദവിതരണം, 6.30ന് ദീപാരാധന, സമ്പൂർണ ദീപക്കാഴ്‌ച.