 
തെക്കൻപറവൂർ: പറവൂർ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ വച്ച് ഉദയംപേരൂർ പഞ്ചായത്ത് പാലിയേറ്റിവ് കെയറിന് പറവൂർ ബ്രദേഴ്‌സ് ഉപകരണങ്ങൾ നൽകി. പ്രസിഡന്റ് ടി.കെ. രമണനിൽനിന്ന് ഡോ. സാവിത്രി ഐ.കെ ഏറ്റുവാങ്ങി. യോഗത്തിൽ ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ടി.കെ. രമണൻ, ഫാ. പോൾ കോട്ടയ്ക്കൽ, സന്തോഷ് ജോസഫ്, ജോർജ് മാത്യ എന്നിവർ സംസാരിച്ചു.