തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടകകൂട്ടായ്മ 'വയനാടിനൊപ്പം ബഹുസ്വര' എന്ന പേരിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ലഭിച്ച 45,678 രൂപ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷിന് ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ കൈമാറി. തുക വയനാട് ദുരിതബാധിതർക്കായി ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന വീടുകൾക്കായുളള സഹായധനമാണ്. സംഗീത സംവിധായകൻ ബിജിബാൽ, ഗിന്നസ് റെക്കോർഡ് ജേതാവ് കൊച്ചിൻ മൻസൂർ, പൂത്തോട്ട എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ്, പഞ്ചായത്ത് അംഗം എം.പി. ഷൈമോൻ, നാടകനടൻ പറവൂർ രംഗനാഥ്, കെ.ജെ. ജിജു, കെ.എൻ. രഘുലാൽ, ടി.സി. ഗീതാദേവി, പി.എം. അജിമോൾ, തിലകൻ പൂത്തോട്ട എന്നിവർ സംസാരിച്ചു.