thankamma-new-home

കൂത്താട്ടുകുളം : സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പാലക്കുഴ 12-ാം വാർഡിൽ കുളമാക്കിൽ തങ്കമ്മ. പാലക്കുഴ ഗ്രാമപഞ്ചായത്തിലെ മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടി.എൻ. സുനിലാണ് തങ്കമ്മയ്ക്ക് ഭവനം നിർമ്മിച്ചു നൽകിയത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ പങ്കെടുത്തു.

കുടിൽകെട്ടി താമസിച്ചിരുന്ന തങ്കമ്മയെ പാലക്കുഴ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് സുനിൽ നിർമ്മാണച്ചെലവ് ഏറ്റെടുത്തത്.

പാലക്കുഴ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സാജു വർഗീസ്, പി.വി. മാർക്കോസ്‌, ജെയ്സൺ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി പി. ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം മജീഷ് ഇ.കെ., മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അഡ്വ. സനിതാ ബിജു, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മേരി മാത്യു തുടങ്ങിയവർ പങ്കെടുത്തു.