വൈപ്പിൻ: അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഗോപുരം സമർപ്പിച്ചു. തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പി.ആർ.അശോകൻ ഗോപുര സമർപ്പണം നടത്തി. സെക്രട്ടറി വി.ജി. സുജിത്, മാനേജർ വി.ജി. രമേഷ്, കെ.കെ. ബിജു, ടി.ജി. അശോകൻ, ടി.ജി. ബിജു, മേൽശാന്തി ശങ്കരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.