
കൊച്ചി: വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനത്തിൽ നഗരത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. മാധവ ഫാർമസി ജംഗ്ഷനിൽ നിന്നാരംഭിച്ച് മേനക ജംഗ്ഷനിൽ സമാപിച്ച പ്രകടനത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ്. ആർ.പൈ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് എറണാകുളം മേഖലാ പ്രസിഡന്റ് എൽ. ഗോപാലകൃഷ്ണ കമ്മത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി പി.വി. റെജി , എ.എം . ദീപക്, ശ്രിജിൻലാൽ. ടി.വി, വിപിൻ ദേവ് എന്നിവർ സംസാരിച്ചു.