
കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് 224-ാം നമ്പർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രത്തിൽ ആചരിക്കും. പ്രഭാതപൂജ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ബിനിൽ കോട്ടയത്തിന്റെ പ്രഭാഷണം, അന്നദാനം എന്നിവ നടത്തും. മേൽശാന്തി എം.കെ. ശശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, യൂണിയൻ സെക്രട്ടറി സി.പി. സത്യൻ എന്നിവർ പങ്കെടുക്കും. വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുടുംബയോഗം എസ്.എച്ച് അംഗങ്ങൾ , ബാലജനയോഗം അംഗങ്ങൾ തുടങ്ങിയവർ പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരും. ശാഖാ പ്രസിഡന്റ് ഡി. സാജു, സെക്രട്ടറി തിലോത്തമ ജോസ് എന്നിവർ നേതൃത്വം നൽകും.