കൊച്ചി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഒക്ടോബർ 12 ന് ഭരതനാട്യം, നാടോടിനൃത്തം, മത്സരം നടത്തും. 8 -12, 13 -16, 17 വയസിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ രാവിലെ 10മുതൽ വൈകുന്നേരം 5വരെയാണ് മത്സരം. 100രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രക്ഷേമസമിതി സെക്രട്ടറി വിനോദ് കാരോള്ളിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9895985889/ 9746581826 .