പെരുമ്പാവൂർ: മുഴുവൻ പുസ്തകങ്ങളും 2 മണിക്കൂർ കൊണ്ട് ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ചിട്ടുള്ള പബ്ലിക് സോഫ്റ്റ് വെയറിൽ എൻട്രി ചെയ്ത് മാതൃകയായി ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ വായനശാല.
കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി നിർവഹിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കൈപ്പട്ടൂർ ഗവ. എൽ.പി സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സിജോ ജോർജ്, ലൈബ്രറി കൗൺസിൽ പരിശീലകരായ ഷൈൻ, ഉഷ, വായനശാല സെക്രട്ടറി എം.വി. ബാബു , കാലടി എസ്. മുരളീധരൻ, കെ. അനുരാജ്, ഡോ. സിജിത ബാബു, യദുകൃഷ്ണൽ എന്നിവർ നേതൃത്വം നൽകി.