1
അറക്കൽ ചാൾസ്

മട്ടാഞ്ചേരി: കലാലോകത്ത് ആർട്ടിസ്റ്റ് അറക്കൽ എന്നറിയപ്പെടുന്ന നാടക നടൻ അറക്കൽ ചാൾസിന്റെ വേർപാട് കലാലോകത്തിന് തീരാനഷ്ടമായി. കഴിഞ്ഞ ദിവസമാണ് 94 കാരനായ ചാൾസ് വിടപറഞ്ഞത്.

നാടകകൃത്തായ വി.എസ്. ആൻഡ്രൂസിന്റെ പാട്ടുകാരി എന്ന നാടകത്തിൽ അഭിനയിച്ച് കൊണ്ടാണ് 1952ൽചാൾസ് തന്റെ പ്രൊഫഷണൽ നാടകജീവിതം ആരംഭിച്ചത്. 1955 ൽ ചേർത്തല ജീവാ ഫൈൻ ആർട്സിന്റെ വെളിച്ചംകണ്ട എന്ന നാടകത്തിൽ നായകന്റെ വേഷമിട്ടു 1961ൽ ആലപ്പുഴ ഉദയ തിയേറ്റേഴ്സിന്റെ കനകം വിളയുന്ന കടൽ എന്ന നാടകത്തിലും അല്ലാഹു അക്ബർ എന്ന നാടകത്തിലും നായകനായി. പി.ജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്നനാടകത്തിലും കൂത്താട്ടുകുളം റെഡ്സ്റ്റാർ തീയേറ്റേഴ്സിന്റെ നാടകങ്ങളിലും നായകനായി.

കൃഷ്ണൻനായരുടെ കലാനിലയം പ്രൊഡക്ഷന്റെ 100 രൂപ നോട്ട് എന്ന ചിത്രത്തിൽ വേഷമിട്ടെങ്കിലും പുറത്തിറങ്ങിയില്ല. വിമൽകുമാർ സംവിധാനം ചെയ്ത പത്മ പിക്ചേഴ്സിന്റെ അച്ഛനും മകനും എന്ന സിനിമയുടെ സഹസംവിധായകനായി. ചിത്രകലയിലും ശ്രദ്ധേയനായിരുന്നു.