
മൂവാറ്റുപുഴ: മൂവാറ്റുപുഴ കലൂർക്കാട് കലൂർ പേരമംഗലത്ത് തിരുപ്പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കൈക്കൊട്ടിക്കളിയും പുലികളിയും നടന്നു. ഉത്രാടം കാഴ്ചക്കുല സമർപ്പണവും തിരുവോണ ആഘോഷവും കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിൽ നടന്നു. ഇദ്ദേഹത്തിന്റെ ഭജനാലാപനവും നടന്നു. ഭക്തജനങ്ങൾക്ക് ഓണക്കോടി വിതരണം നടത്തി. തിരുവോണ സദ്യയും 108 താമര മൊട്ടുകൾ കൊണ്ടുള്ള മഹാസുദർശനവും നരസിംഹ സുദർശനവും ഭഗവാന്മാരുടെ എഴുന്നള്ളത്തും ആഘോഷിച്ചു.