
മൂവാറ്റുപുഴ: പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ കീഴിലുള്ള വനിതാവേദിയുടെ ഓണാഘോഷം മൂവാറ്റുപുഴ ബാർ അസോസിയേഷൻ മെമ്പർ അഡ്വ. റിത്താമ്മ മാത്യു ഉദ്ഘാടനം ചെയ്തു. വനിതവേദി കൺവീനർ എ.ആർ. സിന്ധു അദ്ധ്യക്ഷയായി. വനിതവേദി ചെയർപേഴ്സൺ എം.ആർ.രാജം, പായിപ്ര കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, വനിതാവേദി രക്ഷാധികാരികളായ ജെബി ഷാനവാസ്, മിനി രാമചന്ദ്രൻ, ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ. ഘോഷ്, കെ.കെ. പുരുഷോത്തമൻ, വി.ആർ. രാജൻ, സുബി മൈതീൻ, ഗായത്രി ദേവി, ദേവിക മനോജ്, അന്ന ജോഷി, ലൈബ്രേറിയൻ സൂരജ് എന്നിവർ സംസാരിച്ചു.