
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ (എം.സി.എസ് ആശുപത്രി) എട്ടാം വാർഷികം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ അദ്ധ്യക്ഷനായി. ആശുപത്രിക്ക് സൗജന്യ സോഫ്റ്റ്‌വെയർ നൽകിയ ഒമർ അലി, വിശിഷ്ട സേവനം നൽകിയ വി.യു. സിദ്ദിഖ്, സീനിയർ ഡോക്ടർമാരായ ഡോ. രവീന്ദ്രനാഥ് കമ്മത്ത്, ഡോ. സുമംഗലാദേവി, ഡോ. ബീന ജെയിംസ്, എട്ടു വർഷമായി ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർ എന്നിവരെ ആദരിച്ചു. നഗരസഭ ചെയർമാൻ പി .പി. എൽദോസ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അബ്ദുൾ സലാം, ആശുപത്രി ഹോണററി സെക്രട്ടറി എം.എ. സഹീർ, വൈസ് ചെയർമാൻ സുർജിത് എസ്‌തോസ്, ഭരണസമിതി അംഗങ്ങളായ സിറിൽ ജോൺ, ലത ശിവൻ, ജനറൽ മാനേജർ ശ്രീവാസ് എൻ. ശർമ്മ എന്നിവർ സംസാരിച്ചു. വാർഷികത്തിന്റെ ഭാഗമായി എട്ട് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഈ മാസം ആശുപത്രിയിൽ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എം.സി.എസ് കെയർ കാർഡ് നൽകും. തുടർ ചികിത്സയ്ക്ക് 10 ശതമാനം ആനുകൂല്യവുമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.