
മൂവാറ്റുപുഴ: കേരള പി.എസ്.സി ഹയർ സെക്കൻഡറി അദ്ധ്യാപക പരീക്ഷയിൽ ഇക്കണോമിക്സിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കലാമ്പൂർ അഞ്ചൽപ്പെട്ടി വാണിയപ്പിള്ളിചാലിൽ അനസ് ബഷീറിനെ ആദരിച്ചു. ഈസ്റ്റ് മാറാടി ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ അദ്ധ്യാപകനാണ് അനസ് ബഷീർ. അഞ്ചൽപ്പെട്ടി മുഹിയദ്ധീൻ ജുമാ മസ്ജിദിന്റെയും നൂറുൽ ഹുദാ മദ്രസയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മീലാദ് ഫെസ്റ്റിൽ വച്ച് അനസ് ബഷീറിന് ചീഫ് ഇമാം അലി ബാഖവി, മഹല്ല് പ്രസിഡന്റ് പി.കെ. റഷീദ്, സെക്രട്ടറി കെ.ഒ. ബഷീർ ഹാജി എന്നിവർ മെമന്റോ നൽകി. ചടങ്ങിൽ മദ്രസ പൊതുപരീക്ഷയിൽ അഞ്ച്, ഏഴ് ക്ലാസിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.