കൊച്ചി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ല. സി.പി.എം ജില്ലാ കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷനായി.
പ്രൊഫ.എം.കെ. സാനു, കെ.വി. തോമസ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ലാ സെക്രട്ടറി എസ്. സജി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജനതാദൾ ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് എൻ.എ. മുഹമ്മദ് സജീവ്, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീട്ടിൽ, പൗലോസ് മുടക്കുംതല (ജനാധിപത്യ കേരള കോൺഗ്രസ്), അഡ്വ.വി.വി. ജോഷി (കേരള കോൺഗ്രസ്. എം), സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ, കെ. ചന്ദ്രൻപിള്ള, സി.എം. ദിനേശ്മണി, എസ്. സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്സി, വീക്ഷണം ദിനപത്രം എംഡി ജയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു.