1

തോപ്പുംപടി: പൊതുപ്രവർത്തകനും കൊച്ചിയിലെ പ്രമുഖ അൽമായ നേതാവുമായ തോപ്പുംപടി കൊച്ചുപള്ളി റോഡ് ഇല്ലിപ്പറമ്പിൽ വീട്ടിൽ അഡ്വ. ജോസി സേവ്യർ (80) നിര്യാതനായി. ഫാക്ട് റിട്ട. സീനിയർ ഫിനാൻസ് മാനേജരായിരുന്നു. കെ.ആർ.എൽ.സി.സി മുൻനിര നേതാക്കളിലൊരാളായിരുന്നു. ദീർഘകാലം അൽമായ കമ്മീഷന്റെ അസോ. സെക്രട്ടറിയായിരുന്നു. 2018ൽ പേപ്പൽ ബഹുമതി ലഭിച്ചു. പ്രോലൈഫ് സംസ്ഥാന സമിതി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ (റിട്ട. ഗവ. ഹെഡ് നഴ്‌സ്). മക്കൾ: ജോമോൻ ഇ. സേവ്യർ (യു.എസ്.എ), ജെബി ഐ. ചെറിയാൻ (ആർ.ടി.ഒ), ഡോ. ജീമോൾ മനോജ്. മരുമക്കൾ: ഡോ. സൂസൻ ജോമോൻ, ഡോ. ഷീജ ജോർജ്, ഡോ. മനോജ് ജേശുദാസ്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.