viswakarama-jayanthi

ഇലഞ്ഞി: ബി.എം.എസ് പിറവം മേഖലയുടെ നേതൃത്വത്തിൽ ഇലഞ്ഞിയിൽ വിശ്വകർമ്മ ജയന്തിയും ദേശീയ തൊഴിലാളിദിനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതു സമ്മേളനവും നടത്തി. പ്രകടനത്തിന് സി, സജിമോൻ, പ്രമോദ് രവി, അജിത് വി. ഗോവിന്ദ്,ലൈജുമോൻ പീറ്റർ, സി.വി. സന്തോഷ്‌, എം.എസ്. അനൂപ്, ബൈജു കേളാംകുളം തുടങ്ങിയവർ നേതൃത്വം നൽകി. പൊതുസമ്മേളനം ബി.എംഎ.സ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയും കെ.വി.എം.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അജിത പ്രമോദ് അദ്ധ്യക്ഷയായി. അനിൽ പേരുമൂഴിക്കൽ, ശ്രീജിത്ത്‌ നാരായണൻ, അച്ചു ഗോപി, അജി മലയിൽ തുടങ്ങിയവർ സംസാരിച്ചു.