akvms-

പറവൂർ: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിനം ആചരിച്ചു. വാദ്യമേളങ്ങളുടേയും, നിശ്ചല ദൃശ്യങ്ങളോടേയും അകമ്പടിയോടെ നടന്ന ശോഭായാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. വിനോദ് അദ്ധ്യക്ഷനായി. ടി.വി. നിഥിൻ, എ.ജി. നാരായണൻ, ഇ.എസ്. പുരുഷോത്തമൻ, എം.ബി. ഷാജി. പി. മോഹനൻ, പി.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. വ്യവസായി രാഗേഷ് രവീന്ദ്രന് വിശ്വകർമ്മ - കർമ്മശ്രേഷ്ഠ പുരസ്കാരം നൽകി അനുമോദിച്ചു.