f

കൊച്ചി: ടൊവിനോ തോമസ് നായകനായ 'അജയന്റ രണ്ടാം മോഷണം" സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചതിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഡി.ജിപിക്കും സൈബർ പൊലീസിനും നൽകിയ പരാതിയിൽ ഇന്നലെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. സംവിധായകൻ ജിതിൻ ലാൽ, നിർമ്മാതാക്കൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും.

'ഗുരുവായൂർ അമ്പലനടയിൽ" സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശിയെ അടുത്തിടെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ് റോക്കേഴ്‌സ് എന്ന പൈറസി ഗ്രൂപ്പ് അംഗമായിരുന്നു ഇയാൾ.