
പറവൂർ: ബി.എം.എസ് പറവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. പറവൂർ നഗരത്തിൽ നടന്ന പ്രകടനത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികൾ പങ്കെടുത്തു. പൊതുസമ്മേളനം ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിബി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എം.എൻ. വിനോദ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി.എസ്. സുബിൻ, സംഗീത രമീഷ്, മേഖലാ ഭാരവാഹികളായ കെ.എം. സതീഷ് കുമാർ, ഇ.ബി. ബിബിൻ, പി.എം. പ്രണവ്, നന്ദിപൻ, സരള പ്രകാശൻ എന്നിവർ സംസാരിച്ചു.