
കൊച്ചി: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന പി.എസ്. രശ്മിയെ എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
കൊച്ചിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചുള്ള രശ്മി കർത്തവ്യ ബോധവും കഠിന പ്രയത്‌നവും പുലർത്തിയിരുന്ന മാദ്ധ്യമപ്രവർത്തകയായിരുന്നെന്ന് ജനയുഗം കൊച്ചി റീജിയണൽ എഡിറ്റർ ജി. ബാബുരാജ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽ കുമാർ, മാദ്ധ്യമപ്രവർത്തകരായ ഗീതാകുമാരി, ജലീൽ അരൂക്കുറ്റി, ട്രഷറർ അഷ്റഫ് തൈവളപ്പ് എന്നിവർ സംസാരിച്ചു. വിവിധ മാദ്ധ്യമങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.