
വൈപ്പിൻ: 1.71 കോടി രൂപ ചെലവിൽ നവീകരിച്ച വൈപ്പിൻ കരയിലെ സർക്കാർ ആശുപത്രികളുടെ ഉദ്ഘാടനം നാളെ രാവിലെ 9ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും. മാലിപ്പുറത്ത് നിർമ്മിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലാണ് ഉദ്ഘാടന ചടങ്ങ്. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി. വിശിഷ്ടാതിഥിയാകും. 67 ലക്ഷം ചെലവിലാണ് മാലിപ്പുറം ജനകീയ ആരോഗ്യകേന്ദ്രം നിർമ്മിച്ചത്. 53,6000 രൂപ ചെലവിലാണ് നായരമ്പലം കുടുംബാരോഗ്യകേന്ദ്രം നിർമ്മിച്ചത്. പള്ളിപ്പുറം കമ്മ്യൂണിറ്റി സെന്ററിനെ ബി.എഫ്.എച്ച്.സിയാക്കിയത് 35 ലക്ഷം രൂപ ചെലവിലാണ്. പുതുവൈപ്പ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയത് 15.5 ലക്ഷം രൂപ ചെലവിലാണ്. നാല് ആശുപത്രികളിലും ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ഡി.എം. ഒ.ഡോ. കെ.സക്കീന, എൻ. എച്ച്. എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, സരിത സനൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ രമണി അജയൻ, നീതു ബിനോദ്, രസികല പ്രിയരാജ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ്, അഡ്വ. എം.ബി. ഷൈനി, കെ.ജെ. ഡോണോ തുടങ്ങിയവർ പ്രസംഗിക്കും.