വൈപ്പിൻ: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനാഘോഷം താലൂക്ക് പ്രസിഡന്റ് കെ.ആർ. ഉണ്ണി ഉദ്ഘാടനം ചെയ്തു. എം.ജി. ഹരി അദ്ധ്യക്ഷനായി. എം.കെ. ഗോപി, സി.കെ. സുരേഷ്, കെ.പി. പുഷ്‌ക്കരൻ, രാജി കൃഷ്ണകുമാർ, മിനി ഉണ്ണി, വി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചെറായി മുതൽ നായരമ്പലം വരെ ബൈക്ക് റാലി നടത്തി.