kothamangalam

കോതമംഗലം: സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായി വിശ്വകർമ്മജർ നേരിടുന്ന വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. കോതമംഗലത്ത് വിശ്വകർമ്മ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.വി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ബോർഡ് മെമ്പർ ടി.എസ് സന്തോഷ്, ജില്ലാ സെക്രട്ടറി പി. മോഹനൻ, എം.എ. നാരായണൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ബിന്ദു വിക്രമൻ, എം.ഡി. രാധാകൃഷ്ണൻ, കെ.ടി. വിജയൻ, എം.കെ വേണുഗോപാൽ, പി.എൻ. വാസു, പി.കെ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.