
അങ്കമാലി: അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ താലൂക്ക് യൂണിയന്റെ അഭിമുഖത്തിൽ വിശ്വകർമ്മ ദിനാചരണം നടത്തി. അങ്കമാലി സഹകരണ ബാങ്ക് ഓഡിറ്റോറിയം നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.വി. ഭരതൻ അദ്ധ്യക്ഷനായി. ബോർഡ് മെമ്പർ ടി.എസ്. സന്തോഷ്, മഹാസഭ ബോർഡ് മെമ്പർ എ.എസ്. അപ്പുക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബാബു മഞ്ഞളി, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രബോസ്, നഗരസഭ കൗൺസിലർ സന്ദീപ് ശങ്കർ, കെ.പി. പ്രസാദ് മുരളി, മാമ്പ്ര ശശികുമാർ, ടി.പി. പ്രസാദ്, ടി.കെ. രാധേശൻ, അജിത് കുമാർ, വി. രമേശൻ തുടങ്ങിയവർ സംസാരിച്ചു.