nedubasser

അങ്കമാലി: മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥിനികളുടെ സപ്ത ദിന ക്യാമ്പ് നെടുമ്പാശേരി മാർത്തനേഷ്യസ് സ്കൂളിൽ തുടക്കമായി.നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷൻ കൗൺസിലർ ഡോ. സി. എ.വി. റോസിലി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ഭരതൻ,വാർഡ് അംഗം എൻ.എസ്. അർച്ചന, സ്കൂൾ പിടിഎ പ്രസിഡൻറ് ടി.കെ. അനിൽകുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് എൻ.സി. ജോസഫ് , അസി. സ്റ്റാഫ് സെക്രട്ടറി ഡോ. റിന്റു മേരി സെബാസ്റ്റ്യൻ, ഡോ. നവ്യ ആന്റണി, ഡോ. എം.ബി രശ്മി എന്നിവർ പങ്കെടുത്തു. 22 ന് ക്യാമ്പ് സമാപിക്കും.