
കീച്ചേരി: പ്ളാപ്പിള്ളി റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും പ്രതിഭകൾക്കുള്ള ആദരവും സംഘടിപ്പിച്ചു. പി.ജെ. ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജുതോമസ് ഉദ്ഘാടനം ചെയ്തു. എഡ്രാക്ക് മേഖലാ പ്രസിഡന്റ് കെ. എ. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബിനോജ് കാലായിൽ, ഷീജ സതീശൻ, സജി കരുണാകരൻ, ബെന്നി വേഴപ്പറമ്പിൽ, നിസാർ കെ .ഇ, മനീഷ് എന്നിവർ സംസാരിച്ചു.