ആലങ്ങാട്: സാഹിത്യ നിപുണൻ ടി.എം. ചുമ്മാർ മാസ്റ്ററുടെ 125ാം ജന്മദിനത്തോടനുബന്ധിച്ച് ടി.എം. ചുമ്മാർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ സെപ്തംബർ 28ന് നടത്തുന്ന മത്സരത്തിൽ ഏത് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. സ്‌കൂൾ അധികൃതർ വഴി പേർ രജിസ്റ്റർ ചെയ്യണം. മത്സരത്തിനുള്ള അപേക്ഷകൾ സെപ്തംബർ 26ന് മുൻപ് ലഭിക്കത്തക്കവിധം സെക്രട്ടറി, ടി.എം. ചുമ്മാർ ഫൗണ്ടേഷൻ, സാഹിതീനിലയം, വരാപ്പുഴ 683517 എന്ന വിലാസത്തിലോ, sntmcfoundation.org@gmail.com എന്ന മെയിൽ ഐഡിയിലോ, 85479 78584, 83018 22395 നമ്പറിൽ വാട്‌സ്ആപ്പ് ആയോ അയക്കാം.