y

മരട്: നെട്ടൂർ കുടുംബാംഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ബെൻഷാദ് നടുവിലവീട്, ചന്ദ്രകലാധരൻ, മെഡിക്കൽ ഓഫീസർ ശ്രീകുമാരി എന്നിവർ പങ്കെടുത്തു.

ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയതിയിൽ ആശുപത്രികളിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. ഇ-ഹെൽത്ത് ഉള്ള എല്ലാ ആസ്പത്രികളിലും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. രോഗികൾക്ക്‌ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണും എടുക്കാം. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ രോഗികൾക്ക്‌ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകൾ കൊണ്ടുനടക്കേണ്ടതില്ല. പരിശോധനകൾ ആവർത്തിച്ച്‌ ചെയ്യേണ്ടിയും വരില്ല. ഒ.പി. ടിക്കറ്റിനായി ഹോസ്പിറ്റലുകളിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നതും നേട്ടമാണ്.