ph

കാലടി: ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ മറ്റൂർ സ്റ്റാൻഡിലെ (സി.ഐ.ടി.യു ) ഓട്ടോ തൊഴിലാളികൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. സി.പി.എം കാലടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേബി കാക്കശേരി വിതരണോദ്ഘാടനം നടത്തി. സ്റ്റാൻഡ് യൂണിയൻ സെക്രട്ടറി റെന്നി കെ. ഏലിയാസ് അദ്ധ്യക്ഷനായി. യൂണിയൻ ഭാരവാഹികളായ ജയൻ അക്കര, വർഗീസ് കുന്നേക്കാടൻ, ജിനേഷ് ജനാർദ്ധനൻ, ജോഷി കൈതാരത്ത് എന്നിവർ സംസാരിച്ചു.