panda

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തം മറയാക്കി കോടികളുടെ തട്ടിപ്പിന് ശ്രമിച്ച സംസ്ഥാന സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ജോഷി കൈതവളപ്പിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ബിജു മാധവൻ , സാബു പനങ്ങാട്, ഔസേപ്പച്ചൻ , ഉമേഷ് ഉദയൻ ,സാനു, ടാൻസി നാരായണൻ, എസ്.കീർത്തി, ജോർജ്, മാർട്ടിൻ, അഖിൽ രാജ്, ആർ.ഷൈജു, സാഹി, കെ. ഗംഗ എന്നിവർ പ്രസംഗിച്ചു.