
കൊച്ചി: ഇൻഷ്വറൻസ് പദ്ധതികളിൽ അനായാസമായി ചേരാൻ സി.എസ്.ബി ബാങ്കുമായി മാക്സ് ലൈഫ് ഇൻഷ്വറൻസ് ധാരണയായി. സി.എസ്.ബി ബാങ്കിൽ അക്കൗണ്ടുള്ള 25 ലക്ഷം ഉപഭോക്താക്കൾക്ക് മാക്സ് ലൈഫ് ഇൻഷ്വറൻസ് നൽകുന്ന പരിരക്ഷാ പദ്ധതികളിൽ അനായാസം പങ്കാളികളാകാനുള്ള അവസരമാണ് ഒരുക്കുന്നത്. സേവിംഗ്സ്, പ്രൊട്ടക്ഷൻ, റിട്ടയർമെന്റ്, ഗ്രൂപ്പ് ലൈഫ് ഇൻഷ്വറൻസ് എന്നിവയുൾപ്പെടെ എല്ലാ ഉത്പ്പന്നങ്ങളും സഹകരണത്തിന്റെ ഭാഗമായി ലഭ്യമാകും.