keezhmuri-temple

പിറവം: കിഴുമുറി പാടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ സർപ്പദോഷപരിഹാര ക്രിയകൾ തന്ത്രി ആമേട ശ്രീധരൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. രാവിലെ ഒൻപതിന് ആരംഭിച്ച് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം സർപ്പബലിയോടുകൂടി ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്രം രക്ഷാധികാരി കെ. ദാസപ്പൻ നായർ,പ്രസിഡന്റ് പി.എസ്. അനിൽകുമാർ, സെക്രട്ടറി എസ്. ഗോപിനാഥൻ നായർ, ഭരണസമിതി അംഗങ്ങളായ കെ.ആർ. സുധാകരൻ, എൻ. പ്രവീൺ, കെ.കെ. രാധാകൃഷ്ണൻ നായർ, പി.എസ്. രഘുനാഥൻ നായർ, പി.കെ. ഗോപാലകൃഷ്ണൻ നായർ, എം.കെ. അശോകൻ, കെ.കെ. രാജു പി.ജി. ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.