ആലുവ: ആലുവ നഗരസഭയിൽ സർക്കാർ ഹോമിയോ ആശുപത്രി അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. നിയോജകമണ്ഡലത്തിൽ ആലുവ നഗരസഭ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും നിലവിൽ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളുണ്ടെന്നും നഗരത്തിൽ ഹോമിയോ തുറക്കേണ്ടതിന്റെ ആവശ്യം ചൂണ്ടികാട്ടി ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് തീരുമാനമെന്നും എം.എൽ.എ പറഞ്ഞു.