adarikkal

കൂത്താട്ടുകുളം: അബുദാബി ശക്തി തായാട്ട് അവാർഡ് ജേതാവ് എം.കെ. ഹരികുമാറിനെ താലൂക്ക് ലൈബ്രറി കൗൺസിൽ, പുരോഗമന കല സാഹിത്യ സംഘം മേഖല കമ്മിറ്റി, കൂത്താട്ടുകുളം സി.ജെ. സ്മാരക ലൈബ്രറി സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. അഷരജാലകം എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് അവാർഡ് ലഭിച്ചത്. നാടകകൃത്തും നോവലിസ്റ്റുമായ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി. എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി.ബി. രതീഷ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, ഒ.എൻ. വിജയൻ , ജോഷി സ്കറിയ, സി.കെ. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.