കൊച്ചി: സമാജ്‌വാദി പാർട്ടി കേരള ഘടകത്തിന്റെ പുന:സംഘടനയ്ക്കായി ദേശീയ നിരീക്ഷകനും ദേശീയ ജനറൽ സെക്രട്ടറിയുമായ ജോ ആന്റണി ചെയർമാനായി കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ശ്രീകാന്ത് എം. വള്ളാക്കോട്ട്, അഡ്വ. ഉമ്മർ ചേലക്കോട് (ജോ.കൺവീനർമാർ), ഷിബു ജോൺ കറൂത്താട്ടിൽ, പി. ഷറഫുദ്ദീൻ, അഡ്വ. ശ്യാംജി റാം (കമ്മിറ്റി അംഗങ്ങൾ). സംസ്ഥാന, ജില്ലാ, പോഷകസംഘടനാ ഭാരവാഹികളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് കേന്ദ്രനേതൃത്വത്തിന് നൽകും.